SET 001
ചുവടെയുള്ള തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് 1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
അറിവ് മനുഷ്യനെ വിമോചിപ്പിക്കുന്നു എന്ന ജ്ഞാനോദയ സങ്കൽ പങ്ങളുടെ പരാജയ ഭൂമികയാണ് ആനന്ദിൻ്റെ നോവലുകൾ. മുതലാളിത്ത സമൂഹത്തിൽ അധ്വാനം മനുഷ്യന് അന്യമായിത്തീർന്ന സാഹചര്യം ധനതത്ത്വശാസ്ത്ര-തത്ത്വശാസ്ത്രക്കുറിപ്പുകളിൽ മാർക്‌സ് ചിത്രീകരി ക്കുന്നു ണ്ട്. വിദ്യ മനുഷ്യന് അന്യമായിത്തീർന്ന് അവനെ നശിപ്പിക്കു ന്നതിനെ കുറിച്ച് വ്യാസ നും വിസ്നേശ്വരനും എന്ന നോവലിൽ ആനന്ദ് ചർച്ച ചെയ്യുന്നുണ്ട്. ഏകലവ്യനും അഭിമന്യുവും ഉദാഹരണങ്ങളാകുന്നു. വെളിച്ചം ദുഃഖമായി ത്തീരുന്ന ഭീഷണ മായ ചരിത്ര സന്ധികളെ ഇതര നോവലുകളിലും ആനന്ദ് അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യാന ന്തര ഭാരതത്തിലെ ഒരു മെട്രോപ്പോളിറ്റൻ നഗരത്തിന്റെ പശ്ചാത്തലത്തിൽ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായി സമൂഹം ഒടു ങ്ങുന്ന ഭീകരമായ അന്യവൽക്കരണം ചിത്രീ കരിച്ചു കൊണ്ടാണ് ആദ്യ നോവലായ ആൾക്കൂട്ടം ആനന്ദ് അവസാനിപ്പിക്കുന്നത്. കൃത്യമായ ആ ചരിത്രഘട്ടത്തിൻ്റെ പശ്ചാത്ത ലത്തിൽ ജോസഫ്, സുന്ദർ, പ്രേം, രാധ തുട ങ്ങിയ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് അവിടെ ആഖ്യാനം മുന്നേറുന്നത്. അഭ യാർത്ഥികൾ, മരുഭൂമികൾ ഉണ്ടാകുന്നത്. വ്യാസനും വിഘ്നനേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങൾ എന്നിവയിലും ചരിത്രപശ്ചാത്തലമുണ്ടെങ്കിലും വിവിധ ദേശ-കാല അവസ്ഥകളിൽ നൈതികത, സ്വാതന്ത്ര്യം എന്നീ സങ്കല്പങ്ങൾ എങ്ങനെമാറിമറിയുന്നു എന്നും മനുഷ്യാവസ്ഥ അവി ടെയെല്ലാം എങ്ങനെ ഒരേപോലെ പീഡനത്തിൽ സ്ഥിതമാകുന്നു എന്നുമാണ് അന്വേ ഷിക്കപ്പെടുന്നത്. ചരിത്രഘട്ടങ്ങളുടെ ആപേക്ഷികത ഒരു മിഥ്യയാണെന്നും സ്വാതന്ത്ര്യം നിലനിറുത്തുന്നതിനായുള്ള മനുഷ്യന്റെ അതിജീവന ശ്രമങ്ങൾ നിരർഥകമാണെന്നും ആവർത്തിക്കുന്ന സന്ദേശം ആനന്ദിന്റെ രചനകളിലുണ്ട്.
1. ആൾക്കൂട്ടം എന്ന നോവലിന് യോജി ക്കാത്ത പ്രസ്താവന ഏത് ?
(A) സ്വതന്ത്ര്യാനന്തര ഭാരതത്തിലെ ഒരു മെട്രോപ്പോളിറ്റൻ നഗരം പശ്ചാത്ത ലമാകുന്നു.
(B) ഏകലവ്യനും അഭിമന്യുവും കഥാ പാത്രങ്ങളായി വരുന്നു.
(C) ആനന്ദിന്റെ ആദ്യ നോവൽ.
(D) മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായി സമൂഹം ഒടുങ്ങുന്ന ഭീകരമായ അന്യ വൽക്കരണം ചിത്രീകരിച്ചിരിക്കുന്നു.
Answer:- B
2. ആനന്ദിൻ്റെ നോവലുകളുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
(A) വെളിച്ചം ദുഃഖമായിതീരുന്ന ഭീഷണമായ ചരിത്ര സന്ധികളെ ആവിഷ്കരിക്കുന്നു.
(B) വിവിധ ദേശ-കാല അവസ്ഥകളിൽ നൈതികതയും സ്വാതന്ത്ര്യവും എങ്ങനെ മാറിമറി യുന്നുവെന്ന് അന്വേഷിക്കുന്നു.
(C) മനുഷ്യാവസ്ഥ വിവിധ ദേശകാലങ്ങ ളിൽ എങ്ങനെ ഒരേപോലെ പീഡന ത്തിൽ സ്ഥിതമാ കുന്നുവെന്ന് അന്വേഷി ക്കുന്നു.
(D) മുതലാളിത്ത സമൂഹത്തിൽ അധ്വാനം മനുഷ്യനെ വളർച്ചയിലേക്ക് നയിക്കുന്നതിനെ ചിത്രീകരിക്കുന്നു
Answer:- D
3. ആനന്ദിൻ്റെ രചനകളിൽ ആവർത്തിക്കുന്ന സന്ദേശം എന്താണ് ?
(A) ചരിത്രഘട്ടങ്ങളുടെ ആപേക്ഷികത ഒരു യഥാർത്ഥ്യമാണ്
(B) മനുഷ്യൻറെ അതിജീവന ശ്രമങ്ങൾ എല്ലായ്പ്‌പോഴും ലക്ഷ്യ പ്രാപ്‌തിയിലെ ത്തുന്നു
(C) സ്വാതന്ത്ര്യം നിലനിറുത്തുന്നതിനായുള്ള മനുഷ്യൻ്റെ അതിജീവനശ്രമങ്ങൾ നിരർഥ കമാണ്
(D) ഇവയൊന്നുമല്ല
Answer:- C
4. വിദ്യ മനുഷ്യന് അന്യമായിത്തീർന്ന് അവനെ നശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്ന ആനന്ദിൻ്റെ നോവൽ ഏത് ?
(A) വ്യാസനും വിസ്നേശ്വരനും
(B) അഭയാർത്ഥികൾ
(C) ആൾക്കൂട്ടം
(D) മരുഭൂമികൾ ഉണ്ടാകുന്നത്
Answer:- A
5. ജോസഫ്, സുന്ദർ, പ്രേം, രാധ എന്നീ കഥാപാത്രങ്ങളുള്ള ആനന്ദിൻ്റെ കൃതി ഏത് ?
(A) അപഹരിക്കപ്പെട്ട ദൈവങ്ങൾ
(B) ആൾക്കൂട്ടം
(C) മരുഭൂമികൾ ഉണ്ടാകുന്നത്
(D) അഭയാർത്ഥികൾ
Answer:- B
©784222406401
SET 002
ചുവടെയുള്ള ഗദ്യഭാഗം വായിച്ച് 1 മുതൽ5 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക
പരീക്ഷണോന്മുഖമായ ഒരു നിത്യസ്മരണീയനാണ്. മനുഷ്യൻ്റെ ഉത്തമസാഹിത്യ രൂപത്തെ, ചരിത്രാഖ്യായികയെ അംഗീകാരമുള്ള ഒരു ശാഖയായി പ്രതി ഷ്ഠിക്കുകയും അതിനൊരാ സ്വാദക ലോക ത്തെ ഉണർത്തിക്കൊണ്ട് വരുകയും ചെയ്ത വ്യക്തി എന്ന നിലയിൽ സി.വി. രാമൻപിള്ള രുചികളെ പ്രീണിപ്പിക്കേണ്ട സാഹിത്യാ ദികലകളുടെ മൂലിക തത്ത്വങ്ങൾ എവിടെയും എക്കാലത്തും ഒന്നാവാനേ തരമുള്ളൂ. പ്രതിപാദ്യങ്ങളും പ്രതിപാദന രീതിയും തരംപോലെ മാറാം. കലയെ കലയാക്കുന്ന സാമാന്യ തത്ത്വങ്ങൾ ദേശം തോറും കാലം തോറും മാറുകയില്ല. അവയ്ക്ക് സാർവജനീനത്വം നിശ്ചയമായും ഉണ്ട്. വാച്യാർഥ ബോധത്തിനുമപ്പുറത്ത് അവ്യക്തവും അമൂർത്തവുമായ ചിലഹൃദയ ഗതികൾ സൂചിപ്പി ക്കുന്ന രാസവിദ്യ സി.വി. തനതു പരീക്ഷണങ്ങളിലൂടെ നേടിയ നൈപുണിയാണ്. വസ്‌തു ക്കളെയും വ്യക്തി കളെയും സംഭവങ്ങളെയും പുറമേനിന്നു കാണുന്നപോലെ പ്രകാശിപ്പിക്കുന്നതിനു പകരം അവയുടെ ആന്തരികസത്തയുടെ മൂർത്തികളാക്കി തെളിയി ക്കുന്ന വിദ്യ ആത്മവിദ്യതന്നെയാണ്. പ്രേക്ഷകൻ്റെയോ അനു വാചകന്റെയോ സ്ഥാനം കൃതിക്കു പുറത്തല്ല, സൃഷ്ട്‌ടിക്കകത്താണ് എന്നു വരുത്തുന്നത വിഭ്രമാത്മകമായ ഒരനു ഭൂതിയാണ്. ഈ അവസ്ഥയിലേക്ക് അനുവാചകരെ ഉണർത്തി ഉയർത്തി പരിപാക പ്പെടുത്തുന്നവർ മഹാന്മാരായ സാഹിത്യകാരന്മാരാണ്. ചരിത്രാഖ്യായികാ പ്രസ്ഥാ ന പ്രതിഷ്‌ഠാപകൻ എന്ന സദ്‌യശസ്സുനേടാൻ വാസ്‌തവത്തിൽ സി.വി.ക്കുള്ള അർഹ ത ഇതാണ്.
അനുവാചകർ മുമ്പു ശീലിച്ച പദപ്രയോഗവും ഈണവും അർഥബോ ധവും ആസ്വാദനവും കൊണ്ട് സി.വി യിലെത്തുമ്പോൾ അവിടെ സ്ഥിതി തികച്ചും വ്യത്യസ്‌തമായിക്കാണുകയാണ്. തലകീഴ് മറിഞ്ഞ ത്ത വാചകക്കസർത്തുകൊണ്ടോ മലയാളത്തിനു നിരക്കാത്തതോ ദഹിക്കാ ത്തതോ ആയ ശൈലീഭേദങ്ങൾ കൊണ്ടോ ക്ലിഷ്‌ടാർഥ ദുരൂഹതകൊണ്ടോ പ്രചാര ലുപ്‌ത പദങ്ങളുടെ സന്നിവേശം കൊണ്ടോ അല്ല സിവി. തൻ്റെ ക്രാഫ്റ്റ് പ്രത്യക്ഷീ കരിച്ചിരിക്കുന്നത്. സി.വി. കൈക്കൊണ്ട മുറകൾ പലതാണ്. ക്രിയാപദങ്ങളുടെ ആവൃത്തി, രൂപാന്തര പ്രാപ്‌തി, പ്രച്ഛന്നത്വം, സൂത്ര വാക്യങ്ങൾ, ചാടൂക്തികൾ, വ്യംഗ്യ പ്രയോഗ ങ്ങൾ പഴമൊഴികൾ, പ്രതീതി സാരവത്തായ ക്ലാസിക് ഉദ്ധരണികൾ, വാങ്മയ സമൃദ്ധി എന്നിങ്ങനെ ഏക ലോചനം കൊണ്ട് ബഹുവീക്ഷണം സാധി ക്കുന്ന സംവിധാനം സി.വിയിൽ പ്രവർത്തി ക്കുന്നു.
1. കലാസൃഷ്ടിയുമായി ബന്ധപ്പെട്ട സാമാന്യ തത്ത്വങ്ങളുടെ സവിശേ ഷതയായി വിശേഷിപ്പിക്കുന്നത് ?
(A) അമൂർത്തത
(B) ദുർഗ്രഹത
(C) പാശ്ചാത്യമേൽക്കോയ്മ
(D) സാർവജനീനത്വം
Answer:- D
2. സി.വി.യുടെ കൃതികളിലെ ക്രാഫ്റ്റ് പ്രത്യക്ഷീകരിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?
(A) തലകീഴ് മറിഞ്ഞ വാചകക്കസർത്ത്
(B) ക്ലിഷ്ടാർഥ ദുരൂഹത
(C) പ്രചാരലുപ്തത പദങ്ങളുടെ സന്നിവേശം
(D) ക്ലാസിക് ഉദ്ധരണികൾ
Answer:- D
3. സി.വി.യെ നിത്യസ്‌മരണീയനാക്കു ന്നതെന്ത് ?
(A) ചരിത്രാഖ്യായികയെ ഒരു സാഹിത്യ ശാഖയായി പ്രതിഷ്ഠിച്ചതിനാൽ
(B) പരീക്ഷണ രചനകൾ നിർവ്വഹി ച്ചതിനാൽ
(C) ദുർഗ്രഹമായ രചനാരീതി സ്വീകരി ച്ചതിനാൽ
(D) നോവലുകളിലൂടെ ആസ്വാദകരെ പ്രീണിപ്പിച്ചതിനാൽ
Answer:- A
4. സി.വി പരീക്ഷണങ്ങളിലൂടെ നേടിയെ ടുത്ത നൈപുണിയായി വിശേഷിപ്പി ക്കുന്നതെന്ത് ?
(A) ദുരന്തബോധം സൃഷ്ടിക്കൽ
(B) വിധിയുടെ അലംഘനീയത വ്യക്തമാക്കൽ
(C) അമൂർത്ത വികാരങ്ങളെ ആവിഷ്ക്കരിക്കൽ
(D) വേഷ പ്രച്ഛന്നത ആവിഷ്ക്കരിക്കൽ
Answer:- C
5. മഹാന്മാരായ സാഹിത്യകാരന്മാരുടെ ലക്ഷണമായി സൂചിപ്പിക്കുന്നതെന്ത് ?
(A) ദുർഗ്രഹത സൃഷ്ടിക്കുന്നു
(B) അനുവാചകനെ സൃഷ്ടിക്കകത്ത് സ്ഥാനം നൽകുന്നു
(C) അനുവാചകനെ അത്ഭുതപ്പെടുത്തുന്നു
(D) ധർമ്മാധർമ്മ വിശകലനം നിർവ്വഹിക്കുന്നു.
Answer:- B
©784222312402
SET 003
വലിയ ജീവിത ദർശനങ്ങളെ അനായാസകരമായി ആളുകളിൽ എത്തിക്കാനുള്ള ഉപാധിയാണ് കഥകൾ. എല്ലാകാലത്തും കഥ കൾ അങ്ങനെ തന്നെയാണ്. വിചിത്രവും വൈവിധ്യ പൂർണ്ണവുമായ കഥകൾ ജീവിതത്തെ
വൈദഗ്ധ്യത്തോടെ രേഖപ്പെടുത്തുന്നു. കഥ കാലത്തിൻ്റെ
സൃഷ്‌ടിയാണെന്ന് നാം ഏറ്റവും ലളിതമായി പറയാറുണ്ട്. അതത് കാലത്തിൻ്റെ സാംസ്‌കാരിക പരിസരവും ആ കാലഘട്ടത്തിലെ മനുഷ്യരുടെ മാനസിക ലോകവും അറിഞ്ഞോ അറിയാതെയോ കഥകളിൽ കടന്നു വരുന്നു.
മാത്ര വുമല്ല ചരിത്ര ബോധത്തിൻ്റെ ആഴവും പരപ്പും കഥകളെ വ്യത്യസ്‌തമായ വായനാ നുഭവമാക്കി മാറ്റുന്നു. വായനക്കാർ അലസ മായി വിടാൻ സാധ്യതയുള്ള ഏതൊരു പ്രയോഗവും കഥാകൃത്ത് ഉരച്ചെടുത്ത ജീവിത നിരീക്ഷണത്തിൻ്റെ സൂക്ഷ്‌മരേഖക ളായിരിക്കാം. സാഹിത്യ ചരിത്രത്തിന്റെ ഗതി തിരിച്ചു വിട്ട വേങ്ങയിൽ കുഞ്ഞിരാമൻ നായ നാരുടെ “വാസനാവികൃതി"യും അദ്ദേഹ ത്തിൻ്റെ തന്നെ “മദിരാശി പിത്തലാട്ട'വും അടക്കമുള്ള ഏതൊരു കഥയും ഇതിനുദാ ഹരണം തന്നെ. കഥ ജീവിതത്തിൻ്റെ ഉപോ ല്പന്നം മാത്രമല്ല; ചരിത്രബോധത്തിന്റെ സാംസ്കാരിക
രേഖകളുമാണ്.
ആദ്യകാല കഥകളുടെ പൊതുവായ പ്രത്യേകതകൾ "മദിരാശി പിത്തലാട്ടത്തിലും തെളിഞ്ഞുകാണാം. രസിപ്പിക്കുക എന്ന ഉദ്ദേശ്യം എന്തിനെക്കാളും മേലെ ഉയർന്നു നിൽക്കുന്നു. അതോടൊപ്പം ഗുണപാഠ കഥകളുടെ സവിശേഷതയും ഇതിലുണ്ട്. ബുദ്ധിശൂന്യതയാലും യോഗ്യനാവാ നുള്ള ശ്രമത്തിനിടയിലും സ്വയം ചെറുതാ യിത്തീരുന്ന മനുഷ്യരെ കഥ പരിഹസിക്കുന്നു. “വാസനാ വികൃതി' യിൽ താൻ തന്നെ ആപത്തിനുള്ള വലകെട്ടി ആ വലയിൽ ചെന്നു ചാടുന്നതിനെ കുറിച്ച് ഇക്കണ്ട കുറുപ്പ് പറയുന്നുണ്ട്. സമാനമായ അനുഭവം തന്നെയാണ് "മദിരാശിപിത്തലാട്ട'വും പങ്കു വെക്കുന്നത്. സ്വയം കുഴിച്ച കുഴിയിൽ വന്നു പതിക്കുന്ന ബുദ്ധിശൂന്യർ
കേസരിയുടെ കഥ യിൽ ആവർത്തിച്ചു കടന്നുവരുന്നു.
1. ഇക്കണ്ടക്കുറുപ്പ് എന്ന കഥാപാത്രത്തിന് യോജിച്ച പഴഞ്ചെല്ല് ഏത് ?
(A) ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
(B) താൻ കുഴിച്ച കുഴിയിൽ താൻതന്നെ
(C) കയ്യൂക്കുള്ളവൻ കാര്യക്കാരൻ
(D) മുളയിലറിയാം വിള
Correct Answer:-(B)
2. ആദ്യകാല ചെറുകഥകളുടെ പൊതു സവി ശേഷതയായി സൂചിപ്പിക്കുന്നത് എന്ത്?
(A) അറിവുപകരുക
(B) രസിപ്പിക്കുക
(C) ചിന്തിപ്പിക്കുക
(D) നൈപുണി വളർത്തുക
Correct Answer:-(B)
3. കഥാകൃത്ത് ഉരച്ചെടുത്ത ജീവിത നിരീ ക്ഷണത്തിന്റെ സൂക്ഷ്‌മരേഖകളായി
ലേഖകൻ സൂചിപ്പിക്കുന്നത് എന്ത് ?
(A) കഥയിലെ പ്രയോഗങ്ങൾ
(B) സാഹിത്യ ചരിത്രം
(C) സാംസ്‌കാരിക രേഖകൾ
(D) ജീവിത വൈദഗ്‌ധ്യം
Correct Answer:-(A)
4. കഥകളെ വ്യത്യസ്‌തമായ വായനാനുഭവമാക്കി മാറ്റുന്ന ഘടകം ഏത് ?
(A) അതത് കാലത്തെ മനുഷ്യരുടെ മാന സികലോകം
(B) സാംസ്കാരിക പരിസരത്തെ മുൻ നിർത്തിയുള്ള ഗുണപാഠം
(C) ചരിത്രബോധത്തിൻറെ ആഴവും പരപ്പും
(D) അതത് കാലത്തെ ഭാഷാ സമീപനം
Correct Answer:-(C)
5. ചെറുകഥാ സാഹിത്യത്തിന്റെ ഗതി തിരി ച്ചുവിട്ട കൃതി ഏതാണ് ?
(A) വാസനാ വികൃതി
(B) ദ്വാരക
(C) മദിരാശിപിത്തലാട്ടം
(D) കഥയൊന്നുമല്ല
Correct Answer:-(A)


