MALAYALAM POEMS

 SET 001




 ചുവടെ കൊടുത്തിരിക്കുന്ന കവിത വായിച്ച് 1 മുതൽ 5 വരെയുള്ള ചോദ്യ ങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിര ഞ്ഞെടുത്ത് എഴുതുക


ഉഴുതുമറിക്കുന്നു വയലൊക്കെയും വേർപ്പിൽ
മുഴുകി വലിക്കുന്നു ഞങ്ങൾ തൻ ഭാരങ്ങളെ
സംസ്കാരപ്പെരും പിരിച്ചുരത്തിലൂടെ മഹാ-
പ്രസ്ഥാനങ്ങളെ, നിങ്ങൾ നയിപ്പു കാലേ കാലേ
പണ്ടേതോ തച്ചൻ വച്ചു കെട്ടിയ കൂനൻ തൊഴു-
ത്തുണ്ടതിൻ നിലനിൽപ്പേ ഞങ്ങൾ തൻ സദാചാരം
നിങ്ങളെ മുള‌യ്ക്കേണ്ടതതിലാ, ണയ്യോ ഭയം
ഞങ്ങൾക്കോ നുരുമ്പിയോരലകും കോലും മാറ്റാൻ
ലജ്ജയുണ്ടഗാധമാമഴലു,ണ്ടെന്നാൽപ്പോലു
മിജ്ജനത്തിന്നക്കടും കൈയൊന്നേ ചെയ്യാനുള്ളൂ
ഇന്നലെവരെ, യ്ക്കിനി നാളെയോ മറ്റെന്തുള്ളൂ
ദുർന്നിവാര്യമേ സമൂഹത്തിനശ്ശപ്‌താചാരം 
തൊഴുത്തിലൊതുങ്ങാതെയാകുമ്പോൾ വൃഷഭത്തിൽ

കഴുത്തിൽക്കണ്ണീരൊപ്പം പതിപ്പൂ കഠാരാഗം


1. തൊഴുത്തിൽ ഒതുങ്ങാതെയാവുമ്പോൾ കാളകളെ എന്താണ് ചെയ്യുന്നത് ?

(A) തൊഴുത്തു മാറ്റിക്കെട്ടുക

(B) ആഹാരം ക്രമീകരിക്കുക

(C) പുതിയ തൊഴുത്തു നിർമ്മിച്ചു കൊടുക്കുക

(D) കാളക്കഴുത്തിൽ കഠാര താഴ്ത്തുക

Answer:- D


2. അഴൽ എന്ന വാക്കിൻ്റെ അർത്ഥം എന്ത് ?

(A) ഭയം

(B) ദേഷ്യം

(C) ദുഃഖം

(D) കരുത്ത്

Answer:- C


3. കവിശപ്തം എന്ന വാക്കു കൊണ്ടു വിശേ ഷിപ്പിക്കുന്നത് എന്തിനെയാണ് ?

(A) തച്ചൻ കെട്ടിയ കൂനൻ തൊഴുത്തിനെ

(B) കാളയുടെ കണ്ണീരിനെ

(C) ആചാരങ്ങളെ

(D) കൂനൻ തൊഴുത്തിലെ കാലികളെ

Answer:- C


4. വലിയൊരു പിരിയൻ ചുരമായി കവി കണക്കാക്കുന്നത് എന്തിനെയാണ് ?

(A) സംസ്‌കാരത്തെ

(B) കാളകളെ

(C) കൂനൻ തൊഴുത്തിനെ

(D) ഉഴുതുമറിച്ചിട്ട വയലിനെ

Answer:- A


5. എത്ര ശപിക്കപ്പെട്ടതായാലും സമൂഹ ത്തിന് നിവാരണം ചെയ്യാൻ ഞെരു ക്കമു ള്ളത് എന്താണ് ?

(A) ഉഴുതുമറിച്ചിട്ട വയൽ

(B) മഹാപ്രസ്ഥാനങ്ങൾ

(C) ആചാരങ്ങൾ

(D) കാളകൾ

Answer:- C


©784222406401




SET 002

ചുവടെ കൊടുത്തിരിക്കുന്ന കവിതാഭാഗം വായിച്ച് 6 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.


മണ്ണിൽ നിന്നൊരു പൂവു നിർമ്മിച്ചു പ്രകൃതിയാൾ

കണ്ണിനും കരളിനും കുളിർമ്മയരുളുവാൻ.

രാമണീയക മേറുമാ നവസൂനം കണ്ടു 

കോൾമയിർക്കൊണ്ടു കവി വിസ്‌മയ വിവശനായ് 

ചന്തമാർന്നൊരു പുഷ്‌പം സൃഷ്ടിച്ചു. കവി, 

യുള്ളിൽ പൊന്തിടും നവോന്മേഷം തിരതല്ലുകയാലേ 

ന്നോജസ്സു കൂടിടുമെന്നോതുവാൻ തേജസ്സു കഴിഞ്ഞീലാ.

വീശി രണ്ടും രണ്ടു രീതിയി, ലേതി -

കാമനീയകമേലും രണ്ടു പൂവിനും മീതേ 

കാലത്തിൻ തരംഗങ്ങൾ പാഞ്ഞുപോയധൃഷ്യമായ് 

പാഴ്‌മണ്ണിൽ പ്പിറന്നതാം സുമത്തിൽ പ്രഭാപൂരം

ഹാ! മങ്ങി മറഞ്ഞുപോയ് ചെന്തിതൻ ജ്വാലയ്ക്കൊപ്പം

ഭാവനാ സന്താനമാം സുന്ദര പ്രസൂനമോ 

ഭാസുരതരമായി വിളങ്ങീ വെൺതാരപോൽ.

6. കവിതയുടെ കേന്ദ്രാശയമായി സൂചിപ്പി ക്കാവുന്നത് ഏത്?

(A) ഭാവനയുടെ ഔന്നത്യം

(B) പൂവിൻ്റെ വളർച്ച

(C) പ്രകൃതിയുടെ സൗന്ദര്യം

(D) കാലത്തിൻ്റെ അധ്യഷ്യത

Answer:- A

7. പ്രകൃതിയിലെ പൂവിൻ്റെ സവിശേഷത അല്ലാത്തത് ഏത് ?

(A) മണ്ണിൽ നിന്ന് നിർമ്മിച്ചു.

(B) കവിയിൽ അസൂയ ജനിപ്പിച്ചു.

(C) കാഴ്ചയ്ക്കും മനസ്സിനും കുളിരേകി.

(D) കാലപ്രവാഹത്തിൽ മറഞ്ഞു.

Answer:- B

8. കാമനീയകം എന്ന പദത്തിൻ്റെ അർഥം ?

(A) സുഗന്ധം

(B) ഉന്മേഷം

(C) സൗന്ദര്യം

(D) പ്രകാശം

Answer:- C

9. “ഭാവനാസന്താനമാം സുന്ദര പ്രസുനമോ ഭാസുരതരമായി വിളങ്ങി വെൺ

താരപോൽ"-

ഈ വരികളിലെ ചമൽക്കാര സവിശേ ഷതയെന്ത്?

(A) സാദൃശ്യ കൽപ്പന

(B) വർണ്യം അവർണ്യമാണോ എന്ന ആശങ്ക

(C) സാദൃശ്യത്താൽ ഉണ്ടാകുന്ന സ്മൃ‌തി

(D) ബിംബപ്രതിബിംബ കൽപ്പന

Answer:- A

10. പൂവുകൾക്കു മീതേ പാഞ്ഞു പോയ തെന്താണ് ?

(A) പ്രഭാപുരം

(B) ചെന്തീജ്വാല

(C) കാലപ്രവാഹം

(D) നവോന്മേഷധാര

Answer:- C


©784222312402



SET 003



ചുവടെ കൊടുത്തിരിക്കുന്ന കവിതാഭാഗം വായിച്ച് 6 മുതൽ 10 വരെയുള്ള ചോദ്യ ങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിര ഞ്ഞെടുത്ത് എഴുതുക


"ദൂരേ മലിനമാം വാനിൻ കടയ്ക്കൊരു 

ചാരുശോണാഭ; അതോണമല്ലേ?

നേരിയ ദീപ്‌തിയിതൊട്ടാകെ മന്നിനെ-

ക്കോരിത്തരിപ്പിപ്പൂ കൗതുകത്താൽ- 

ഏറിക്രമത്തിലടുത്ത നാളിപ്രഭ

പാരിനെ മുക്കിടുമാഹ്ലാദത്തിൽ 

ആരോർത്തു കാറിന്നടിയിലിസ്സുന്ദര-

ഹീരം വിളഞ്ഞു കിടന്ന കാര്യം ?

തോരാത്ത കണ്ണീരും, കാലമേ നീയോരു 

വാരുറ്റ പുഞ്ചിരിപ്പൂൺപായ് മാറ്റും

പല്ലങ്കുരിപ്പൊരു തുമ്പിക്കിടാങ്ങൾക്കു

ല്ലമാമുൽസ്മ‌ിതം നില്ലാതായി, 

ചൂണ്ടു ചുവപ്പോളമന്യോന്യം ചുംബിച്ചു,

കൊണ്ടതാ നെൽക്കതിർ ചാഞ്ചാടുന്നു 

ഉല്ലസൽപ്പൈങ്കിളിമാർതൻ കളകള-

 മല്ലോ മുഴണ്ടുന്നതേതിടത്തും 

നാളെത്തിരുവോണ, മെന്തുണ്ടതിൽപ്പരം 

ബാലകലോകത്തിന്നാഹ്ലാദിക്കാൻ!"


6. കിളികളുടെ കളകളാരവം എല്ലായിടത്തും മുഴങ്ങിക്കേൾക്കുന്നതിനു കാരണം എന്താവാം ?


(A) വാനിൽ കടയ്ക്കൽ ശോഭ കണ്ടിട്ട്

(B) നെൽക്കതിരുകൾ മുപ്പെത്തി തിന്നാൻ പാകമായതിനാൽ

(C) തുമ്പിക്കിടാങ്ങളുടെ അടങ്ങാത്ത പുഞ്ചിരിയിൽ ഒപ്പം ചേർന്നതുകൊണ്ട്

(D) കുട്ടികളുടെ ആഹ്ലാദം കണ്ടിട്ട്

Correct Answer:-(B)


7. 'വജ്രം' എന്ന പദത്തിനു പകരമായി കവി തയിൽ ഉപയോഗിച്ചിരിക്കുന്ന പദമേത്?

(A) ഹീരം

(B) ഫുല്ലം

(C) ആഭ

(D) ഉൽസ്മിതം.

Correct Answer:-(A)


8. ദുഃഖഭരിതമായ കാലം അകലെയായിക്ക ഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?

(A) ദൂരേ മലിനമാം വാനം

(B) ചാരുശോണാഭ

(C) വാരുറ്റ പുഞ്ചിരി

(D) ഉല്ലാസപ്പൈങ്കിളി

Correct Answer:-(A)


9. “ഏറിക്രമത്തിലടുത്ത നാളിപ്രഭ-പാരിനെ മുക്കിടുമാഹ്ലാദത്തിൽ”

- ഈ വരികൾ ധ്വനിപ്പിക്കുന്നത് എന്ത്?

(A) ഓണക്കാലം നാളെ ലോകത്തെ യാകെ ആഹ്ലാദത്തിലാക്കും

(B) വൈകാതെ ലോകം പ്രഭാപൂരിതമാകും

(C) കുട്ടികൾ ആഹ്ലാദമാകുന്ന പ്രഭയിൽ കുളിക്കും

(D) പൈങ്കിളികൾ ആഹ്ല‌ാദാരവം മുഴക്കും

Correct Answer:-(A)


10. ആകാശത്തിൻ്റെ അറ്റത്തായി പടരുന്ന ഭംഗിയാർന്ന ചുവപ്പുനിറത്തെ കവി എന്തായാണ് സംശയിക്കുന്നത് ?

(A) പ്രകൃതിയുടെ പുഞ്ചിരിയായി

(B) ഓണത്തിന്റെ വരവായി

(C) നെൽക്കതിർ ചാഞ്ചാടുന്നതായി

(D) ബാലകരുടെ ആഹ്ലാദമായി

Correct Answer:-(B)


©784222510403